ബ്രഹ്മകുമാരീസ് ശാന്തി മഹോത്സവം 2023
1337636
Saturday, September 23, 2023 12:02 AM IST
ബാലരാമപുരം: പ്രജാപിതാ ബ്രഹ്മകുമാരീസിന്റെ കേരളത്തിലെ സേവനങ്ങളുടെ സുവർണജൂബിലിയുടേയും തിരുവനന്തപുരത്തെ ജില്ലാ കേന്ദ്രമായ ശിവചിന്തൻ ഭവന്റെ പതിമൂന്നാം വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ശാന്തി മഹോത്സവം 2023 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
ഐ.ബി.സതീഷ് എംഎൽഎ, എം.വിൻസന്റ് എംഎൽഎ, സൂര്യകൃഷ്ണമൂർത്തി. ബ്രഹ്മകുമാരീസ് സോണൽ കോ-ഓർഡിനേറ്റർ രാജയോഗിനി ബീന ബെഹൻജി, ജില്ല കോർഡിനേറ്റർ മിനി ബെഹൻ എന്നിവർ പ്രസംഗിച്ചു.