നെയ്യാർഡാം തുറന്നു
1337617
Friday, September 22, 2023 11:24 PM IST
കാട്ടാക്കട: മഴയെ തുടർന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാർഡാം തുറന്നു.
ഇന്നലെ വൈകിട്ടാണ് ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ 20 സെമീ വീതം തുറന്നത്. ജലനിരപ്പ് താന്നില്ലെങ്കിൽ ഷട്ടറുകൾ വൈകിട്ട് അൽപ്പം കൂടി ഉയർത്തും.
നിലവിൽ അണക്കെട്ടിൽ 84.220 മീറ്റർ വെള്ളമാണുള്ളത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്. വനത്തിൽ നല്ല മഴയാണ് പെയ്തത്. ഇപ്പോഴും ഉൾ വനത്തിൽ മഴ പെയ്യുന്നുണ്ട്.
നെയ്യാർ അണക്കെട്ടിലേക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, ഉൾപ്പെടുള്ള വലിയ നദികളിലും ചെറു നദികളിലും നല്ല ജലപ്രവാഹമാണുള്ളത്. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു.