എം. വിൻസന്റ് എംഎൽഎ ചടങ്ങിനെത്തിയത് ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്
1337128
Thursday, September 21, 2023 5:08 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലോഗോ പ്രകാശനത്തിൽ പങ്കെടുക്കുന്നതിനു ഇന്നലെ കോവളം എംഎൽഎ എം.വിൻസന്റ് മാസ്കോട്ട് ഹോട്ടലിലെത്തിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥ്യമാകുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്നും അദ്ദേഹത്തോടുള്ള ആദരവായി തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നും എം. വിൻസന്റ് എംഎൽഎ കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ദേശീയ ഗ്രീൻ ട്രൈബ്യൂണൽ, ഗ്രീൻ ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച്, സുപ്രീംകോടതി എന്നിവിടങ്ങളിൽ നിരന്തരമായ പോരാട്ടങ്ങൾ നടത്തിയാണ് യുഡിഎഫ് സർക്കാർ ഈ തുറമുഖ പദ്ധതിക്ക് അനുമതി വാങ്ങിയതെന്നും എം.വിൻസെന്റ് പറയുന്നു.