തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നു: എസ്.രാജേന്ദ്രന്
1336872
Wednesday, September 20, 2023 5:28 AM IST
നെയ്യാറ്റിന്‍കര: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുകയാണെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രന് ആരോപിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നെയ്യാറ്റിന്‍കര എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ, ശശി തരൂരോ, കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരോ തയാറായിട്ടില്ല. ഇടതുപക്ഷം മുന്‍കൈയെടുത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാണ് നരേന്ദ്ര മോദിയുടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് ഷൈലജാ ബീഗം അധ്യക്ഷതവഹിച്ച യോഗത്തിൽ പുത്തന്‍കട വിജയന്, സിപിഎം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സെക്രട്ടറി ടി.ശ്രീകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, കെ. ആന്‍സലന്‍ എംഎല്‍എ , നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, സൂസന്‍കോടി, ഡി.കെ.ശശി, എന്നിവര്‍ പ്രസംഗിച്ചു.
തന്ത്രങ്ങള്‍ മെനയുന്നു: എസ്.രാജേന്ദ്രന്