കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയം: സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം
1336637
Tuesday, September 19, 2023 3:29 AM IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയത്തിലും മള്‍ട്ടി സ്റ്റേറ്റ്് സഹകരണ സംഘങ്ങള്‍ വ്യാപകമായി അനുവദിക്കുന്നതിലും പ്രതിഷേധിച്ച്് സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ പ്ര തിഷേധ ധർണ സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റാഫീസിന് മുന്നിലേക്ക് നടന്ന മാര്‍ച്ചില്‍ സഹകാരികളും സഹകരണ സംഘം ജീവനക്കാരും പങ്കെടുത്തു. ജിപിഒ യ്ക്ക്്് മുന്നില്‍ നടന്ന ധര്‍ണ വി. ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ് തു. നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കെ. ആന്‍സലന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബി.എസ്. ചന്തു നേതൃത്വം നല്കി.
നെടുമങ്ങാട് സര്‍ക്കിള്‍ യൂണിയന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പോസ്റ്റാഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണ സമിതി അംഗം എന്‍. ബാബു ഉദ്ഘാടനം ചെയ്തു.
ചിറയിന്‍കീഴ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ആറ്റിങ്ങള്‍ പോസ്റ്റാഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ആര്. രാമു ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത്് 64 ഓളം സര്‍ക്കിള്‍ യൂണിയനുകളാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തത്. കേന്ദ്ര നയം തിരുത്തുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ അറിയിച്ചു.