ഭാഷാശാസ്ത്ര അവാർഡുകൾ പ്രഖ്യാപിച്ചു
1300881
Wednesday, June 7, 2023 11:13 PM IST
തിരുവനന്തപുരം: ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ 2022-23 വർഷത്തേക്കുള്ള ഭാഷാശാസ്ത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഭാഷ, സംസ്കാരം, ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ ഏറ്റവും മികച്ച കൃതികൾക്കും പഠനങ്ങൾക്കുമാണ് അവാർഡുകൾ.അവാർഡ് നേടിയവർ. പ്രഫ. കെ.എം. വെങ്കടരാമയ്യ അവാർഡ്: പ്രഫ. ഭൂപിന്ദർ സിംഗ് ഖൈര(സിമിയോട്ടിക്സ് ഓഫ് ഫോക് ആർട്സ് ഓഫ് ഇന്ത്യ), ഡോ. ഹെർമൻ ഗുണ്ടെർട്ട് എൻഡോവ്മെന്റ് : പ്രഫ.എൻ. രാജശേഖരൻ നായർക്കും സഹരചയിതാക്കൾക്കും (എ ഡിക്ഷണറി ഒഫ് ടമിൾ അഗ്രികൾച്ചറൽ വൊക്കാബുലറി റീജണൽ വേരിയേഷൻസ്), തെലുഗു അവാർഡ്: ഡോ. വി. പ്രകാശം (ആധുനിക തെലുഗു വ്യാകരണം), പ്രഫ. സുശീല പി. ഉപാധ്യായ അവാർഡ് : ഡോ. വിശ്വനാഥ നായിഡു (ദ ടൈപ്പോളജിക്കൽ ഫീച്ചേഴ്സ് ഓഫ് തെലുഗു: ഡിഫൈനിംഗ് ദ പാരമീറ്റേഴ്സ് ഓഫ് പോസ്റ്റ് താല്മിയൻ മോഷൻ ഇവെന്റ് ടൈപ്പോളജി), ഡോ. കെ. എൻ. കുപ്പുസ്വാമി അവാർഡ് : പ്രഫ. എൻ. ഗോപിനാഥൻ നായർ (മരണാനന്തരം) (എ ഡിക്ഷ്ണറി ഓഫ് സാൻസ്ക്രിറ്റ്, പ്രാകൃത് ആന്റ് പാലി വേഡ്സ് ഇൻ തമിൾ ആന്റ് മലയാളം), എസ്.എം. കത്രെ മെമ്മോറിയൽ പ്രൈസ്: ശ്രുതി സാറാ മോസസ്, യൂണിവേഴ്സിറ്റി ഓഫ് കേരള.