ശാന്തിവിളയിലെ ഉപയോഗ ശൂന്യമായ വാട്ടര്ടാങ്ക് പൊളിച്ചു
1300677
Wednesday, June 7, 2023 12:11 AM IST
നേമം : വെള്ളായണി ശാന്തിവിളയിലെ ഉപയോഗ ശൂന്യമായ വാട്ടര് അഥോറിട്ടിയുടെ വാട്ടാര് ടാങ്ക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപ്പെടലിനെ തുടര്ന്ന് പൊളിച്ചുതുടങ്ങി. 50 വര്ഷത്തോളം പഴക്കമുണ്ട് ഈ വാട്ടര് ടാങ്കിന്.
മുമ്പ് കല്ലിയൂര് പഞ്ചായത്തിത്തിലും മുന് നേമം പഞ്ചായത്തു പ്രദേശങ്ങളിലും ഇവിടെ നിന്നാണ് വെള്ളം വിതരണം ചെയ്തിരുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതും ജന്റം പദ്ധതി തുടങ്ങിയതും കാരണം കഴിഞ്ഞ കുറെ വര്ഷങ്ങളായി ഈ വാട്ടര് ടാങ്കിന്റെ പ്രവര്ത്തനം നിലച്ചു ചുറ്റും കാടുകയറി അയല് വീട്ടുകാര്ക്കു ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടിരുന്നു. ഇഴജന്തുക്കളുടെ ശല്യവുമുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാണിച്ച് കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്ത്തകനും സാധു സംരക്ഷണ സമിതി സെക്രട്ടറിയുമായ ശാന്തിവിള സുബൈര് നല്കിയ പരാതിയിലാണു കമ്മീഷന് ഇടപ്പെട്ടത്. പല തവണ വാട്ടര് അഥോറിറ്റിക്കു പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്ന്നാണ് മനുഷ്യാവകാശ കമ്മീഷനു പരാതി നല്കിയത്. ടാങ്കിനു മുകളിലെ കെട്ടിടത്തിന്റെ ചുമരുകളില് വിള്ളല് വീണ് അപകടാവസ്ഥയിലായിരുന്നു.