നവാഗതരെ കാണാനാകാതെ അനിത ടീച്ചർ പടിയിറങ്ങി
1299330
Thursday, June 1, 2023 11:56 PM IST
പാറശാല: പുതിയ അധ്യയന വര്ഷാരംഭത്തിന് ഒരു ദിവസം മുന്പെയുള്ള അനിത ടീച്ചറുടെ പടിയിറക്കം പുതുമുഖ വിദ്യാര്ഥികളെ കാണാനാകാതെ. സേവനം ആരംഭിച്ച അതേ ഗവണ്മെന്റ് സ് കൂളില് നിന്നും 26 വര്ഷത്തെ സേവനത്തിനുശേഷം വിരമിച്ച ആറയൂര് ഗവ. എല് വിഎച്ച്എസ്എസിലെ പ്രിന്സിപ്പലായ സി. അനിതയ് ക്കാണ് അസുലഭ അവസരം ലഭിച്ചിട്ടും പുതുവര്ഷ വിദ്യാര്ഥികളെ കാണാനോ സ്വീകരിക്കാനോ കഴിയാതെ മടങ്ങേണ്ടി വന്നത്. അനിത ആറയൂര് ഗവ. എല്വിഎച്ച്എസില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഗസ്റ്റ് ടീച്ചറായി 1993ലാണ് സർ വീസ് തുടങ്ങിയത്. തുടര്ന്ന് വിവിധ സ്കൂളുകളിൽ പ്രൈമറി അധ്യാപികയായും ഹയര് സെക്കൻഡറി അധ്യാപികയായും പ്രവര്ത്തിച്ച് പ്രിന്സിപ്പലായി മേയ് 31ന് വിരമിച്ചു.
എന്എസ് എസ് പ്രോഗ്രാം ഓഫീസറായും പാറശാല ഉപജില്ലയിലെ ഗണിതശാസ്ത്ര മേളയുടെ കണ്വീനറായും പ്രവര്ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്കര ഗവ. ഗേള്സ് ഹയര്സെക്കന്ഡറി സ്കൂളില് അധ്യാപികയായിരിക്കെ 2009 ലെ ഏറ്റവും മികച്ച എന്എസ്എസ് പ്രോഗ്രാം ഓഫീസര്ക്കുള്ള തിരുവനന്തപുരം റീജണല് അവാര്ഡും 2010-ല് മികച്ച പരിസ്ഥിതി പ്രവര്ത്തനത്തിനും നെയ്യാറ്റിന്കര ഗവ. ആശുപത്രി പരിസരത്ത് ശത വൃക്ഷതൈ നട്ടുവളര്ത്തി പരിപാലിച്ചതിനും മുനിസിപ്പാലിറ്റിയിലെ നല്ല പ്രവര്ത്തനങ്ങള്ക്കുള്ള അവാര്ഡും 2016 ല് ജിഎസ്ടിയുവിന്റെ ഏറ്റവും മികച്ച ഹയര് സെക്കൻഡറി അധ്യാപികക്കുള്ള തിരുവന്തപുരം ജില്ലാ അവാര്ഡും ലഭിച്ചു.
2010ല് സംസ്ഥാനതല ഗണിതശാസ്ത്രമേളയില് ഹയര്സെക്കന്ഡറി വിഭാഗത്തില് ടീച്ചിംഗ് എയ്ഡ് മത്സരത്തില് എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ആറയൂര് എല്വിഎച്ച്എസ്എസിന്റെ 111 -ാം വാര്ഷികത്തോടനുബന്ധിച്ച് പൂര്വ വിദ്യാര്ഥികളെയും പൂര്വാധ്യാപകരെയും നാട്ടുകാരെയും സംഘടിപ്പിച്ചുവിപുലമായ ആഘോഷ പരിപാടികള്ക്കു സഹനേതൃത്വം നല്കിക്കൊണ്ടാണ് അതേ സ് കൂളില്നിന്നും വിരമിക്കുന്നത്. എന്നാല് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ചെയ് തു കൊടുത്തു കൊണ്ടാണ് 31 ന് അനിത ടീച്ചര് വിരമിച്ചത്. എന്നിട്ടും പ്രവേശനോത്സവത്തിന് ക്ഷണിച്ചില്ലെന്ന പരാതിയും ടീച്ചര്ക്കുണ്ട്. ഭര്ത്താവ് റിട്ടയേര്ഡ് ഹെഡ്മാസ്റ്റര് ജോസ് വിക്ടര് ഞാറക്കാല. മക്കള് അമല് ജോസ്, അഖില് ജോസ്.