റേഷന്‍ ഗോതമ്പും ആട്ടമാവും പിടിച്ചെടുത്തു
1297582
Friday, May 26, 2023 11:38 PM IST
നേമം : ശാന്തിവിള കുരുമിയിൽ പ്രവർത്തിക്കുന്ന പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 265 കിലോ റേഷന്‍ ഗോതമ്പും 200 പായ്ക്കറ്റ് ആട്ടമാവും പിടിച്ചെടുത്തു.
പൊതുവിതരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കല്‍ പിടിച്ചെടുത്തത്. വെള്ളായണി ശാന്തിവിള കുരുമി ജംഗ്ഷനുസമീപത്തെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബീനഭദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. എവിടെ നിന്നാണ് ഇത്രയും സാധനങ്ങള്‍ പശുവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയെന്ന പരിശോധന നടന്നുവരികയാണ്. സമീപത്തെ റേഷന്‍ കടകളിലും പരിശോധന നടത്തി.
പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ പരിശോധന നടത്തിയപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥരായ ജി.എ.സുനില്‍ ദത്ത് , ഡി. ഗോപകുമാര്‍, ആര്. ഷിബു, ഡ്രൈവര്‍ ശിവാനന്ദന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.