66-ാമത് ബോണക്കാട് കുരിശുമല തീർഥാടനത്തിനു തുടക്കമായി
1282729
Friday, March 31, 2023 12:10 AM IST
വിതുര: ബോണക്കാട് കുരിശുമലയുടെ 66-ാമത് തീർഥാടനത്തിനു തുടക്കമായി. നെടുമങ്ങാട് റീജണൽ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ തീർഥാ ടന പതാക ഉയർത്തി. തുടർന്ന് കുരിശിന്റെ വഴിക്ക് നെടുമങ്ങാട് ക്രിസ്തുരാജ ഫൊറോനാ ചർച്ച് ഇടവക സഹവികാരി ഫാ. സാബു ക്രിസ്റ്റി നേതൃത്വം നൽകി. മോൺ. റൂഫസ് പയസ് ലീനിന്റെ മുഖ്യകാർമികത്വത്തിൽ ആഘോ ഷമായ ദിവ്യബലി നടന്നു.
മൈലം ഹോളിഫാമിലി ചർച്ച് ഇടവക വികാരി ഫാ. അലക്സ് സൈമൺ വചനസന്ദേശം നൽകി. നെടുമങ്ങാട് ഫെറോനയാണ് ആദ്യദിവസത്തെ തീർഥാടനത്തിനു നേതൃത്വം നൽകിയത്. ഓശന ഞായർ വരെയാണ് ഒന്നാംഘട്ടം. ഏഴിനു ദുഃഖവെള്ളിയാഴ്ച രണ്ടാംഘട്ട തീർഥാടനം നടക്കും. ഇന്നു രാവിലെ 9.30ന് റവ ഫാ. ജസ്റ്റിൻ ഫ്രാൻസിസ് നയിക്കുന്ന കുരിശിന്റെ വഴിയു ണ്ടാകും. 11.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു നെയ്യാറ്റിൻകര ലത്തീൻ രൂപതാ മെത്രാൻ റവ. ഡോ. വിൻസന്റ് സാമുവേൽ മുഖ്യകാർമികനാകും.
ഇന്നത്തെ തീർഥാടനത്തിന് ചുള്ളിമാനൂർ ഫൊറോന നേതൃത്വം നൽകും.