വിദേശത്തേക്കു കടക്കാൻ ശ്രമിക്കവെ പ്രതി പിടിയിൽ
Wednesday, March 29, 2023 12:19 AM IST
പാ​ലോ​ട്: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ത​യാറെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് പി​ടി​യി​ൽ. ഇ​ട​വം ആ​യി​ര​വ​ല്ലി ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക്കി​ടെ ഇ​ട​വം സ്വ​ദേ​ശി അ​ഖി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ടാം​പ്ര​തി വി​തു​ര ചേ​ന്നം​പാ​റ കെഎംസി​എം സ്കൂ​ളി​നു സ​മീ​പം സ​ജി​കു​മാ​(44)റിനെ​യാ​ണ് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ​ൾ​ഫി​ൽനി​ന്നും നാ​ട്ടി​ലെ​ത്തി​യ പ്ര​തി സം​ഭ​വശേ​ഷം നെ​യ്യാ​ർ ഡാ​മി​ലെ തു​രു​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മം​ഗ​ലാ​പു​രം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ത​യാറെ​ടു​ക്കു​ന്ന​തി​നി​ടെയാണു പി​ടി​യി​ലാ​യ​ത്.