കിള്ളി പ്രോവിഡൻസ് ഹോം ഓർഫനേജിന് നവ്യാനുഭവമായി സമ്മോഹനം കൂട്ടായ്മ
1281661
Tuesday, March 28, 2023 12:08 AM IST
കാട്ടാക്കട: സമ്മോഹനം കൂട്ടായ്മ കാട്ടാക്കട കിള്ളി പ്രോവിഡൻസ് ഹോം ഓർഫനേജിനു നവ്യാനുഭവമായി. തലേക്കുന്നിൽ ബഷീർ എംപിയുടെ ഓർമദിനത്തിലാണു സമ്മോഹനം പ്രവർത്തകർ ഓർഫനേജിലെത്തിയത്.
പതിനെട്ടിനും അറുപതിനുമിടയിൽ പ്രായക്കാരായ 100 ലേറെ സ്ത്രീകൾ. സംസാരശേഷിയില്ലാത്തവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും വികലാംഗരും എഴുന്നേൽക്കാനാവാതെ തറയിൽ ഇഴയുന്നവരും ഒന്നനങ്ങാൻ പോലുമാവാതെ കട്ടിലിൽ ഒരേകിടപ്പു കിടക്കുന്നവരും ചേർന്ന സമൂഹത്തെ കാണാനും അവർക്ക് വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയാറായ കന്യാസ്ത്രീകളെ കാണാനുമാണ് സമ്മേഹനം പ്രവർത്തകരെത്തിയത്.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അനാഥ മന്ദിരത്തിന്റെ നടത്തിപ്പുകാരായ ഏഴു കന്യാസ്ത്രീകൾ അക്ഷരാർഥത്തിൽ മാലാഖമാർ തന്നെയാണെന്ന് പ്രവർത്തകർ പറഞ്ഞു. സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി, ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, കാട്ടാക്കട എസ്. സുബ്രഹ്മണ്യൻ, ബി. രാജൻ രവിശ്രീധർ, എം.ആർ. ബൈജു, വി.എസ്. അജിത് കുമാർ എന്നിവരായിരുന്നു സംഘത്തിൽ.