വിഴിഞ്ഞം-ഹാർബർ ബസ് സർവീസ് പുനരാരംഭിക്കണം : എസ്എഫ്എഫ്
1281360
Sunday, March 26, 2023 11:05 PM IST
വിഴിഞ്ഞം: വിഴിഞ്ഞം ഹാർബർ റോഡിൽ വർഷങ്ങളായു ണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്എസ്എഫ് വിഴിഞ്ഞം സെക്ടർ കമ്മിറ്റി ആവശ്യപ്പെട്ടു. പേരൂർക്കടയിൽ നിന്ന് ഹാർ ബർ റോഡ് മുഹിയിദ്ദീൻ പള്ളിയിലെത്തുന്ന സർവീസാണ് നിർത്തലാക്കിയത്. സർവീസ് പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീന്‍ കമ്മിറ്റി നിവേദനം സമർപ്പിച്ചു.
രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു
കോവളം :രാഹുൽഗാന്ധിക്കെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെങ്ങാനൂർ കടവിൻമൂല വാർഡ് കോൺഗ്രസ് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് ദിലീപിന്റെ അധ്യക്ഷതയിൽ വിനീത് ലൈബ്രറി ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഡിസിസി അംഗം ജി.ജി. കൈതറത്തല, മണ്ഡലം പ്രസിഡന്റ് പനങ്ങോട് സുജിത്ത്,വെങ്ങാനൂർ പഞ്ചായത്ത് പാർലമെന്ററി പർട്ടി ലീഡർ കോവളം ബൈജു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ജി.സുരേന്ദ്രൻ, രമ പ്രിയ,പഞ്ചായത്തംഗം അഷ്ടപാലൻ തുടങ്ങിയവർ പങ്കെടുത്തു.