ബിജെപി സായാഹ്നധർണ നടത്തി
1280632
Friday, March 24, 2023 11:27 PM IST
നെടുമങ്ങാട്: മുക്കോല പൂവത്തൂർ റോഡിന്റെ പണിയിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് ബിജെപി പേരയത്തുകോണം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം എഴുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. പൂവത്തൂർ ജയൻ, മണ്ഡലം ഭാരവാഹികളായ സുനിലാൽ, കുറക്കോട് ബിനു, സജു പരിയാരം ഏരിയ പ്രസിഡന്റ് മിഥുൻ സുരേഷ്, ഏരിയ ജനറൽ സെക്രട്ടറി കനകരാജ്, ഏരിയ ഭാരവാഹികളായ സുരേഷ് ചെല്ലാങ്കോട്, അനിൽ രാഘവൻ, ശശി മുക്കോല, അജി അരശുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.