വിജയമോഹിനി മില്‍: ഏജീസ് ഓഫീസ് മാര്‍ച്ച്
1280371
Thursday, March 23, 2023 11:48 PM IST
തിരുവനന്തപുരം: മൂന്നുവര്‍ഷമായി അടങ്ങി കിടക്കുന്ന വിജയമോഹിനി മില്‍സ് ഉള്‍പ്പെടെയുള്ള രാജ്യത്തെ എന്‍ടിസി മില്ലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടെക്സ്റ്റൈല്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ എജീസ് ഓഫീസ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു.
ജാഥാ ക്യാപ്റ്റന്‍ ആന്റണിക്കു പതാക കൈമാറിക്കൊണ്ട് മില്ലില്‍ നിന്നു പുറപ്പെട്ട ജാഥ സിപിഎം ഏരിയ സെക്രട്ടറി അഡ്വ.എസ് ജയില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എജീസ് ഓഫീസ് മാര്‍ച്ചിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ ലഭിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഏജീസ് ഓഫീസനു മുന്നില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സിഐടിയു ട്രിവാന്‍ഡ്രം ടെക്സ്റ്റൈല്‍സ് വര്‍ക്കേഴ്സ് യൂണിയന് ജനല്‍ സെക്രട്ടറി എ.കെ. ദിവാകരന് അധ്യക്ഷത വഹിച്ചു സിഐടിയു ജില്ലാ പ്രസിഡന്റ് ആര്. രാമു, കെ.സി. കൃഷ്ണന്‍കുട്ടി, സുന്ദരം, എസ്.യു. രാജീവ്, ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. എം.ടി. ആന്റണി സ്വാഗതവും എസ്. സന്ധ്യ നന്ദിയും പറഞ്ഞു.