പുത്തന്‍തോപ്പ് സ്വദേശി യുകെയിൽ കൊല്ലപ്പെട്ടു
1279736
Tuesday, March 21, 2023 11:05 PM IST
കഴക്കൂട്ടം : മൂന്നംഗസംഘത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഗൃഹനാഥൻ യുകെയിൽ മരിച്ചു. പുത്തന്‍തോപ്പ് സ്ഫുട്നിക് ഹൗസില്‍ പരേതനായ സ്റ്റെല്ലസ് നെറ്റോയുടെയും മേരി നെറ്റോയുടെയും മകൻ ജെറാള്‍ഡ് (61) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ലണ്ടനിലെ വീട്ടില്‍നിന്നു പുറത്തുപോയ ജെറാള്‍ഡിനെ മൂന്നുപേർ ആക്രമിക്കുകയായിരുന്നു.റോഡില്‍ അവശനായിക്കിടന്ന ജെറാള്‍ഡിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടാകുകയും അന്ത്യം സംഭവിക്കുകയും ചെയ്തെന്നാണ് നാട്ടില്‍ കിട്ടിയ വിവരം. അക്രമികളെ പിടികൂടി. ഭാര്യ: ലത. സ്റ്റെഫാനും ജെന്നിഫറും മക്കളാണ്.
കുടിവെള്ള പദ്ധതി
ഉദ്ഘാടനം ചെയ്തു
കിളിമാനൂർ: സംസ്ഥാന പട്ടികജാതി കോർപ്പസ് ഫണ്ടിൽ നിന്ന് 1.25 കോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച പന്തുവിള കുടിവെള്ള പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.എസ്. അംബിക എംഎൽഎ അധ്യക്ഷയായി. പുളിമാത്ത് പഞ്ചായത്തിലെ ഒന്ന്, രണ്ട്,16,17,18 വാർഡുകളിലെ പട്ടികജാതികോളനികളിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന ബൃഹദ് പദ്ധതിയാണ് പന്തുവിള കുടിവെള്ള പദ്ധതി. വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബി.പി. മുരളി, ശ്രീജാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.