ചേച്ചിയുടെ മൃതദേഹം കണ്ട് സഹോദരി കുഴഞ്ഞു വീണു മരിച്ചു
1265067
Sunday, February 5, 2023 2:33 AM IST
പോത്തൻകോട് : ചേച്ചി മരിച്ചതറിഞ്ഞ് എത്തിയ സഹോദരി മൃതദേഹത്തിനരികിൽ കുഴഞ്ഞു വീണു മരിച്ചു.പാലോട്ടുകോണം രാധാ മന്ദിരത്തിൽ പരേതനായ ജോൺസന്റെ ഭാര്യ രാധ (74) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.മരണ വിവരം അറിഞ്ഞെത്തിയ ശൈലജ (65) മൃതദേഹം കണ്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും അന്ത്യ കർമ്മങ്ങൾ ഒരിടത്തു തന്നെ നടത്തിയശേഷം മൃതദേഹങ്ങൾ നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു.രമയാണ് രാധയുടെ മകൾ.മരുമകൻ: ശ്യാമളൻ.ശൈലജയുടെ മകൻ ചിഞ്ചു.