ഫുട്ബോൾ ടൂർണമെന്റ് ഇന്ന്
1264934
Saturday, February 4, 2023 11:35 PM IST
കാട്ടാക്കട: ഐഎൻടിയുസി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്നു വരുന്ന കലാസാംസ്ക്കാരിക കായിക മത്സരങ്ങളുടെ ഭാഗമായി ഇന്ന് ഫുട്ബോൾ ടൂർണമെന്റ് നടത്തും. ഹൈപ്പർ സെവൻ ടർഫിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ്, വിളപ്പിൽ പഞ്ചായത്ത് മെമ്പർ എ.ജോർജുകുട്ടി, കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. ഒന്നാം സമ്മാനത്തിനർഹയരായവർക്ക് പതിനായിരം രൂപയും കെ.കരുണാകരന്റെ പേരിലുളള ട്രോഫിയും രണ്ടാം സമ്മാനം അയ്യായിരം രൂപയും ട്രോഫിയും 11ന് നെടുമങ്ങാട് സമ്മേളന നഗരിയിൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിതരണം ചെയ്യും.