പദ്ധതികൾക്ക് ഭരണാനുമതി
1263763
Tuesday, January 31, 2023 11:30 PM IST
നെടുമങ്ങാട്: വാമനപുരം എംഎൽഎയുടെ വിവിധ വികസന ഫണ്ടുകളിലുൾപ്പെടുത്തി 82 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു.പുല്ലമ്പാറ പഞ്ചായത്തിലെ ഫീനിക്സ് ലൈബ്രറി കെട്ടിടം നിർമാണം (20 ലക്ഷം), തെള്ളിക്കച്ചാൽ മിൽക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോർ റൂം (അഞ്ചു ലക്ഷം ) , വാമനപുരം പഞ്ചായത്തിലെ പിടിഎം എൽപിഎസ് പാചകപുര നിർമാണം (10 ലക്ഷം) , ആയിരവല്ലിക്കോണം - കോലിഞ്ചി റോഡ് (എട്ടു ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ കിളിത്തട്ട്- ഒഴുകുപാറ റോഡ് കോൺക്രീറ്റ് (6.50 ലക്ഷം), സെന്റ് ജോർജ് എൽപിഎസ് കൊച്ചുവിള പാചകപുര നിർമാണം (പത്ത് ലക്ഷം ), പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര എസ്എൻഎൽപിഎസ് പാചകപുര നിർമാണം (പത്ത് ലക്ഷം), കല്ലറ പഞ്ചായത്തിലെ പരപ്പിൽ നേതാജി ലൈബ്രറി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങൽ (4.5 ലക്ഷം), എസ്.കെ.വി. യുപിഎസ് മുതുവിള പ്രോജക്ടർ , ലാപ്ടോപ്പ് വാങ്ങൽ (4.5 ലക്ഷം) ,
പനവൂർ പഞ്ചായത്ത് ആട്ടുകാൽ ഗവ. യുപിഎസ് കെട്ടിട പൂർത്തീകരണം (3.60 ലക്ഷം) എന്നീ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.