സമ്മോഹനം മഹാത്മജി അനുസ്മരണം
1263444
Monday, January 30, 2023 11:39 PM IST
തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ 75-ാമത് രക്തസാക്ഷിത്വദിനത്തിൽ സമ്മോഹനം മാനവിക -സൗഹൃദ കൂട്ടായ്മ തിരുവനന്തപുരത്ത് പുളിമൂട് അംബുജവിലാസം റോഡിലുള്ള ഗാന്ധി സ്മൃതിമണ്ഡപത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ നേതൃ ത്വം നൽകി. സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി അധ്യക്ഷത വഹിച്ചു. ചെറിയാൻ ഫിലിപ്പ്, പിരപ്പൻകോട് സുഭാഷ്, ടി.പി. അംബിരാജ, കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. വി.എസ്. ഹരീന്ദ്രനാഥ്, വഞ്ചിയൂർ രാധാകൃഷ്ണൻ, പി. പദ്മകുമാർ, എം.എ. പദ്മകുമാർ, അണിയൂർ എം. പ്രസന്നകുമാർ, പി.ബി. ഉമ്മൻ, എൻ. രഘുവരൻ, കെ.കെ. ഗോപകുമാർ, ഡി. അനിൽകുമാർ, എ.കെ. നിസാർ, ചിത്രാലയം ഹരി, ബി. രാജൻ, ഡി. ഫിലിപ്പ്, എൻ. ബാലകൃഷ്ണൻ നാടാർ, എസ്. പ്രസന്നൻ, വി. വിജയകുമാർ, പി.എസ്. സരോജം എന്നിവർ പങ്കെടുത്തു.
ഹെൽത്ത് കാർഡ്: തീയതി നീട്ടിനൽകണം
തിരുവനന്തപുരം: ഹോട്ടൽ, ബേക്കറി, മറ്റു ഭക്ഷ്യവസ്തു നിർമാണ വിതരണ സ്ഥാപനങ്ങൾക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവാധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു നൽകണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. ഹെൽത്ത് കാർഡ് എടുക്കാൻ സ്വകാര്യ ലാബുകൾ ഈടാക്കുന്ന അമിത ചാർജുകൾ തടയണം. ഇക്കാര്യങ്ങൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവർക്കു നിവേദനം നൽകിയാതും രാജു അപ്സര പറഞ്ഞു.