ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Friday, December 9, 2022 12:26 AM IST
തി​രു​വ​ന​ന്ത​പു​രം : നാ​ലു​നാ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വാ​ശി​യേ​റി​യ ക​ലാ കാ​യി​ക പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ഞ്ഞു. ജി​ല്ലാ കേ​ര​ളോ​ത്സ​വം കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

എം​എ​ല്‍​എ​യു​ടെ ആ​ദ്യ കി​ക്ക് ഓ​ഫോ​ടെ ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കേ​ര​ള യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്

വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജ് ഗ്രൗ​ണ്ട്, വെ​ങ്ങാ​നൂ​ര്‍ വി​പി​എ​സ് മ​ല​ങ്ക​ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ സ്റ്റേ​ഡി​യം, മാ​റ​ന​ല്ലൂ​ര്‍ ക​ണ്ട​ല ഷാ​സ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, പൂ​ങ്കോ​ട് രാ​ജീ​വ്ഗാ​ന്ധി നാ​ഷ​ണ​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ എം. ​ജ​ലീ​ല്‍, വി.​ആ​ര്‍. സ​ലൂ​ജ, വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.