വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
1591329
Saturday, September 13, 2025 6:41 AM IST
പേരൂര്‍ക്കട: കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജി (26) ആണ് അറസ്റ്റിലായത്.
കണ്ണൂരിലെ ഒരു സ്വകാര്യ കോളജില്‍ ഇരുവരും ഫിസിയോതെറാപ്പിക്കു പഠിക്കുന്ന സമയത്താണ് പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴാണ് തനിക്ക് ലൈംഗിക പീഡനം നേരിടേണ്ടിവന്നതെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നു പിന്മാറിയ ബ്രിജില്‍ ബ്രിട്ടണിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചതോടെയാണ് യുവതി പരാതി നല്കാന് തീരുമാനിച്ചത്.
കന്റോണ്‍മെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യൻ, സൂരജ്, രാജേഷ്, സിപിഒമാരായ ഷൈന്‍, ഷീല, ദീപു, ഉദയന്‍, സുല്‍ഫി, സാജന്, അരുണ്‍, ഷിനി എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.