കാരക്കോണം മെഡിക്കല്‍ കോളജിൽ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുറന്നു
1591085
Friday, September 12, 2025 6:33 AM IST
വെള്ളറട: കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ജറി വകുപ്പ് മേധാവി ഡോ. പുനിതാ തെട്രാവൂ ഒലിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് എസ്. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. റവ. എ. ആര്. സുശീല്‍, ഡോ. പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്ലാസ്റ്റിക് സര്‍ജറിയില്‍ 30 വര്‍ഷത്തിലധികമായ സേവനപരിചയവും സൂപ്പര്‍ സ്പെഷാലിറ്റി ബിരുദങ്ങളുമുള്ള ഡോ. അനീഷ് ഏലിയാസാണു ചീഫ് കണ്‍സള്‍ട്ടന്റ്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. കിടത്തി ചികിത്സിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്.