വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1590751
Thursday, September 11, 2025 6:31 AM IST
നെയ്യാറ്റിൻകര: നല്ലൂര്‍വട്ടം ഗവ. എല്‍പി സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിനായി സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച വർണക്കൂടാരം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന്, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.