വനിതാ ജീവനക്കാർക്കൊപ്പം സെൽഫിയെടുത്ത് കളക്ടർ
1591331
Saturday, September 13, 2025 6:41 AM IST
പേരൂര്‍ക്കട: സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി ജില്ലയില്‍ നടത്തുന്ന സങ്കല്‍പ്പ് പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ അണിനിരന്ന വനിതാ ജീവനക്കാർ ജില്ലാകളക്ടര്‍ അനുകുമാരിക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു.
വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സിവില്‍സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുത്തത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്നത്.
സമൂഹത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്ന വനിതകളുമായുള്ള സെല്‍ഫി പ്രോഗ്രാം 30 വരെ ജില്ലയിലുടനീളം തുടരും. സങ്കല്‍പ്പ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നീതു എസ്. സൈനുവാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.