ചന്ദനമരം മുറിച്ചു കടത്തിയവർ പിടിയിൽ
1591325
Saturday, September 13, 2025 6:41 AM IST
കുറ്റിച്ചൽ: പുരയിടത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയവരെ വനംവകുപ്പ് പിടികൂടി. ജയാ ഭവനിൽ ഗോപകുമാറിന്റെ പുരയിടത്തിൽ നിന്ന ചന്ദന മരം മുറിച്ചു കടത്തിയ വെള്ളനാട് സ്റ്റേഡിയം റോഡ് അമ്പിളിക്കുഴി സന്തോഷ് ഭവനിൽ അനിൽകുമാർ (43), വെള്ളനാട് കൊക്കോതമംഗലം കാർത്തിക ഭവനിൽ അനീഷ് (39) എന്നിവരാണ് പിടിയിലായത്. ഉറിയാകോട് മണലി വിള മാനൂർകോണം വിമൽ എന്ന ടിൻകു (37) , സന്ദീപ് എന്നിവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.
11 ന് രാത്രിയോടെ ആണ് ചന്ദന മരം മുറിച്ചത്. 16 കഷ്ണങ്ങളാക്കി ചെത്തിമിനുക്കി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോകുമ്പോഴാണ് വനവകുപ്പ് ഇവരെ മുണ്ടേല കാണിക്കപ്പെട്ടയ്ക്ക് സമീപം പിടികൂടിയത്. 70 കിലോയോളം ചന്ദനവും ഇത് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും വന വകുപ്പ് കസ്റ്റഡിയിൽ എടുത്തു.
ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ ശ്രീജു , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്, ബിഎഫ്ഒ മാരായ റോയ് ജോൺസൺ, വിനോദ്, വാച്ചർ പ്രദീപ് കുമാർ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.