തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ..!
1591072
Friday, September 12, 2025 6:21 AM IST
വലിയതുറ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലെ അരവിന്ദ് മേനോൻ, ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടി എന്നിവർ പ്രസംഗിച്ചു. ഐജി ശ്യാം സുന്ദർ, ഡിഐജി നിശാന്തിനി എന്നിവരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, ലഖ്നൗ, തിരുച്ചി, അമൃത്സർ എന്നിവിടങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് കേന്ദ്രമന്ത്രി തുടക്കം കുറിച്ചു. ഇ-ഗേറ്റ്സ് സൗകര്യം കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ വിമാനത്താവളങ്ങളിലും ഇതിനകം ലഭ്യമാണ്. https://ftittp.m ha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് എഫ്ടി ഐ -ടിടിപി നടപ്പാക്കിയിരിക്കുന്നത്.