നെട്ടയിൽ കെ. സജി അനുസ്മരണം സംഘടിപ്പിച്ചു
1590757
Thursday, September 11, 2025 6:31 AM IST
നെടുമങ്ങാട്: മികച്ച അധ്യാപകനും പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും സാമുദായിക പ്രവർത്തകനുമായിരുന്ന നെട്ടയിൽ കെ. സജിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം മുനീർ, നഗരസഭാ മുൻ ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ, വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ, രഞ്ജിത് കൃഷ് ണ, അഡ്വ. എൻ. ബാജി, നെറ്റിറച്ചിറ ജയൻ, എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ഗുലാബ് കുമാർ, ടി. അർജുനൻ, ചിറമുക്ക് റാഫി, നെട്ടയിൽ ഷിനു, ചന്ദ്രകുമാർ, ചന്ദ്രൻ, മധു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.