"അവൾക്കായി' പദ്ധതി നെടുമങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം
1591084
Friday, September 12, 2025 6:33 AM IST
നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ കൗമാരക്കാരായ പെൺകുട്ടികൾക്കുവേണ്ടി നടപ്പിലാക്കിവരുന്ന അവൾക്കായി പദ്ധതിയുടെ 2025- 26 വർഷത്തിലെ ബ്ലോക്കുതല ഉദ്ഘാടനം അരുവിക്കര ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. കല നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. വിജയൻ നായർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജയ എം. ഡേവിഡ് പദ്ധതി അവതരണം നിർവഹിച്ചു. ആർഎംഒ ഡോ. നിഷ്മ ജോൺസ്, മെഡിക്കൽ ഓഫീസർ ഡോ. എൻ.എസ്. സഹീന തുടങ്ങിയവർ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. പ്രിൻസിപ്പൽ റാണി ആർ. ചന്ദ്രൻ സംസാരിച്ചു.
അരുവിക്കര ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. വി.എസ്. അജിത് നന്ദി പറഞ്ഞു.