വി. വേലപ്പന്‍നായര്‍ക്ക് കര്‍മശ്രേഷ്ഠ പുരസ്കാരം
1590755
Thursday, September 11, 2025 6:31 AM IST
നെയ്യാറ്റിൻകര: വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ആറുപതിറ്റാണ്ടായി മാതൃകാപരമായ പ്രവര്‍ത്തനം തുടരുന്ന വിശ്വഭാരതി പബ്ലിക് സ്കൂള്‍ ചെയര്‍മാനും പാരലല്‍ കോളജ് പ്രിന്‍സിപ്പലുമായ വി. വേലപ്പൻനായർക്ക് ഫ്രാന് കർമ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻ പ്രസിഡന്റ് എസ്.കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ പുരസ്കാരം സമര്‍പ്പിച്ചു. ജലഭവന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ബിനു ഫ്രാൻസിസ് പൊന്നാട ചാര്‍ത്തി.
നിംസ് എംഡി ഡോ. എം.എസ്. ഫൈസൽഖാൻ പുസ്തകങ്ങൾ നൽകി ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ് എന്നിവർ സംബന്ധിച്ചു.