ജനകീയ പ്രതിഷേധ സദസ്
1590756
Thursday, September 11, 2025 6:31 AM IST
നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ മൃഗീയമായി മർദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് നെടുമങ്ങാട് പോലീസ് സ്റ്റേഷൻ മുന്നിൽ കെപിസിസിയുടെ ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ് ഘാടനം ചെയ്തു.
നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് സ്റ്റേഷനു മുന്നിൽ തടയാൻ ശ്രമിച്ചത് പോലീസുകാരും പ്രവർത്തകരും തമ്മിലുള്ള നേരിയ സംഘർഷത്തിന് കാരണമായി. കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ടി. അർജുനൻ, അഡ്വ. എസ് അരുൺകുമാർ, കരകുളം അജിത് കുമാർ, ചിറമുക്ക് റാഫി, താഹിർ നെടുമങ്ങാട്, അഭിജിത്ത് നെടുമങ്ങാട്, താഹിറ ബീവി തുടങ്ങിയവർ സംസാരിച്ചു.