വി​ഴി​ഞ്ഞം: തു​റ​മു​ഖ മേ​ഖ​ല​യു​ടെ സു​ര​ക്ഷ അ​ന്വേ​ഷിക്കാ​ൻ നേ​വി​യു​ടെ പ​ട​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് ക​ബ്രാ വി​ഴി​ഞ്ഞ​ത്ത് എ​ത്തി. കൊ​ച്ചി​യി​ൽനി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ സേ​നാം​ഗ​ങ്ങ​ളും ഓ​ഫീ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ 46 പേ​രു​മാ​യി മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു.

അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ​ഒ​ന്നാം ഘ​ട്ട​നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കി ച​ര​ക്കു ക​പ്പ​ലു​ക​ൾ അ​ടു​ത്തശേ​ഷം സേ​ന​യു​ടെ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നുമുന്പ് ഐ​എ​ൻഎ​സ് ക​ൽ​പ്പേനി​യും വി​ഴി​ഞ്ഞ​ത്തു വ​ന്നു മ​ട​ങ്ങി​യി​രു​ന്നു.