എം. നന്ദകുമാറിനു നാടിന്റെ അന്ത്യാഞ്ജലി
1590758
Thursday, September 11, 2025 6:31 AM IST
തിരുവനന്തപുരം: മുന്‍ കളക്ടറും പിആര്‍ഡി ഡയറക്ടറുമായിരുന്ന വട്ടിയൂര്‍ക്കാവ് അറപ്പുര ഗാര്‍ഡന്‍സ് വിഎആർഎ -296 പ്രണവത്തിൽ എം. നന്ദകുമാറിനു നാടിന്റെ അന്ത്യാഞ്ജലി.
ഇന്നലെ രാവിലെ 11. 45 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെ കവടിയാർ യൂണിവേഴ്സിറ്റി വുമൺസ് അസോസിയേഷൻ ഹാളിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എംഎൽഎ, ദിവ്യ എസ്. അയ്യർ, എം. വിജയകുമാർ, കെ. മുരളീധരൻ, കളക്ടർ അനുകുമാരി, ടി. പി. സെൻകുമാർ, പാലോട് രവി, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. തുടർന്നു വീട്ടിലും പൊതുദർശനത്തിനുവച്ചു. വൈകുന്നേരം 5.30നു ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു.
തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്നു നാലുമാസമായി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 7.40 ഓ ടെയായിരുന്നു അന്ത്യം.
2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. കോളജ് വിദ്യാഭ്യാസ വകുപ്പ്, ഭാഗ്യക്കുറി വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, പിആർഡി, കുടുംബശ്രീ എന്നിവയിൽ ഡയറക്ടറായും ഭൂവിനിയോഗ വകുപ്പ്, റൂറൽ ഡെവലപ്മെന്റ് എന്നിവയിൽ കമീഷണറായും സേവനം ചെയ്തിട്ടുണ്ട്. സംഖ്യാശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയിലും പാണ്ഡിത്യമുണ്ടായിരുന്നു.