പേ​രൂ​ര്‍​ക്ക​ട: ഓ​ണാ​ഘോ​ഷ സ​മാ​പ​ന​ത്തി​നു​ശേ​ഷം ന​ഗ​രം വൃ​ത്തി​യാ​ക്കി​യ​ത് 10,782 കി​ലോ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ​യെ​ന്നു തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

72 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 919 ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 10 പോ​യി​ന്‍റു​ക​ളി​ലെ​ത്തി​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. 50 ഗ്രീ​ന്‍ ആ​ര്‍​മി​യെ​യും നി​യോ​ഗി​ച്ചി​രു​ന്നു. 4222 കി​ലോ ജൈ​വ മാ​ലി​ന്യ​വും 6560 കി​ലോ അ​ജൈ​വ മാ​ലി​ന്യ​വു​മാ​ണ് ശേ​ഖ​രി​ച്ച​ത്.