മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന്
1591332
Saturday, September 13, 2025 6:41 AM IST
നെയ്യാറ്റിന്‍കര : മദര്‍ തെരേസയുടെ നാമഥേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന ദേവാലയത്തില്‍ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന് നടക്കും.
വൈകിട്ട് 7 മണിക്ക് ആഘേ.ഷമായ ദിവ്യബലി തുടര്‍ന്ന പളളിയങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം മേലാരിയോട് കുരിശടി ജംഗ്ഷനില്‍ പോയി തിരികെ ദേവാലയത്തില്‍ എത്തിച്ചേരും. നാളെ വൈകുന്നേരം 7 നാണ് ആഘോഷമായ സമാപന ദിവ്യബലി, തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.