നേ​മം : ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ സൈ​നി​ക​ന്‍ മ​രി​ച്ചു. നേ​മം വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡ് ക​ണ്ട​മ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശെ​ല്‍​വ​രാ​ജി​ന്‍റെ​യും സ​രോ​ജ​ത്തി​ന്‍റെ​യും മ​ക​ന്‍ എ​സ്. ബാ​ലു (33) ആ​ണ് മ​രി​ച്ച​താ​യി ബു​ധ​നാ​ഴ്ച രാ​ത്രി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

ഡെ​റാ​ഡൂ​ണി​ല്‍ മി​ലി​ട്ട​റി അ​ക്കാ​ഡ​മി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് കി​ട്ടി​യ വി​വ​രം. ആ​റു​മാ​സം മു​മ്പാ​ണ് ബാ​ലു അ​വ​സാ​ന​മാ​യി നാ​ട്ടി​ലെ​ത്തി​യ​ത്.

പാ​പ്പ​നം​കോ​ട് പു​തി​യ വീ​ട് നി​ര്‍​മ്മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ലു​വി​ന്‍റെ മ​ര​ണം.

മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പാ​പ്പ​നം​കോ​ട് ഇ​ഞ്ചി​പ്പു​ല്ലു​വി​ള​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും. ഭാ​ര്യ: അ​ര്‍​ഷി​ത. മ​ക്ക​ള്‍ : ആ​ദി, അ​യാ​ന്‍.