നെ​ടു​മ​ങ്ങാ​ട്: എ​സ്​എ​ൻഡിപി യോ​ഗം നെ​ടു​മ​ങ്ങാ​ട് ടൗ​ൺ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.​ ശാ​ഖാ പ്ര​സി​ഡ​ന്‍റ് എ​സ്.​ സി​ദ്ധാ​ർ​ഥൻ പ​താ​ക​യു​യ​ർ​ത്തി.​ തു​ട​ർ​ന്നു ഗു​രു​ദേ​വ പ്രാ​ർഥ​ന​യും ന​ട​ന്നു.​

എ​സ്എ​സ്എ​ൽസി- ​പ്ല​സ് ടു-​ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ഭി​രാ​മി, ആ​ദി​ത്യ​ൻ, സു​രേ​ഷ്, ബി. ദേ​വി​ക, അ​ഭി​നീ​ത്‌, എ​സ്.​എ​സ്. ദേ​വ​ന​ന്ദ്‌, ​എ​സ്. ഗോ​വി​ന്ദ് എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.​ മു​തി​ർ​ന്ന ശാ​ഖാം​ഗ​ങ്ങ​ളെ ചട‌ങ്ങിൽ ആ​ദ​രി​ച്ചു.​ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

പ്ര​കാ​ശ്, സ​ഹ​ദേ​വ​ൻ, എ​സ്.​ശ​ശി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗോ​മ​തി, ഉ​ഷ, തു​ള​സി, ശാ​ര​ദ, സു​മം​ഗ​ല, ടി.​ശാ​ര​ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ ശാ​ഖാ സെ​ക്ര​ട്ട​റി വി.​ മ​നോ​ഹ​ര​ൻ, എ​ക്സി​ക്യു്ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നെ​ട്ടി​റ​ച്ചി​റ സു​രേ​ഷ്, സാം​ബ​ശി​വ​ൻ, യൂ​ണി​യ​ൻ പ്ര​തി​നി​ധി കെ.​ ശി​വ​രാ​ജ​ൻ, ഉ​ഴ​മ​ല​യ്ക്ക​ൽ എ​സ്എ​ൻഎ​ച്ച്എ​സ്എ​സ് സ്കൂ​ൾ അ​ധ്യാപ​ക​ൻ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. പാ​യ​സ​ വി​ത​ര​ണ​വും ന​ട​ന്നു.