ദേവസ്വം ബോർഡ് അംഗം എസ്.എസ്. ജീവൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
1246702
Thursday, December 8, 2022 12:07 AM IST
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അംഗമായി നിയമിതനായ അഡ്വ. എസ്.എസ്. ജീവൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
രാവിലെ 11 ന് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സിപിഐയുടെ പ്രതിനിധിയായിരുന്ന അഡ്വ. മനോജ് ചരളേലിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അഡ്വ. എസ്.എസ്. ജീവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തിരുവനന്തപുരം ബാറിൽ അഭിഭാഷകനാണ് ജീവൻ.
വഞ്ചിയൂർ ജില്ലാ കോടതിയിലെ മുൻ അഡിഷണൽ ഗവ. പ്ലീഡറും സിബിഐ സ്പെഷൽ പ്രോസിക്യൂട്ടറും ആയിരുന്നു.