ഗ്രീ​ന്‍ അ​രു​വി​ക്ക​ര: 21,304 കി​ലോ​ഗ്രാം മാ​ലി​ന്യം നീ​ക്കി
Tuesday, December 6, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം : അ​രു​വി​ക്ക​ര​യെ സ​മ്പൂ​ര്‍​ണ അ​ജൈ​വ​മാ​ലി​ന്യ മു​ക്ത മ​ണ്ഡ​ല​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഗ്രീ​ന്‍ അ​രു​വി​ക്ക​ര കാ​മ്പ​യി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 21,304 കി​ലോ​ഗ്രാം മാ​ലി​ന്യം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു . ചെ​രു​പ്പ്,ബാ​ഗ്, തെ​ര്‍​മോ​കോ​ള്‍ അ​ട​ക്ക​മു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ശേ​ഖ​രി​ച്ച​ത്. ആ​ര്യ​നാ​ട്, പൂ​വ​ച്ച​ല്‍, തൊ​ളി​ക്കോ​ട്, ഉ​ഴ​മ​ല​യ്ക്ക​ല്‍, അ​രു​വി​ക്ക​ര, വെ​ള്ള​നാ​ട്, വി​തു​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി.​
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്. വാ​ര്‍​ഡ്ത​ല ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഹ​രി​ത​ക​ര്‍​മ്മ​സേ​ന​ക​ള്‍ വ​ഴി പ​ഞ്ചാ​യ​ത്ത് ക​ള​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ക്കും. വി​വി​ധ ത​രം മാ​ലി​ന്യ​ങ്ങ​ള്‍ പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഒ​മ്പ​തി​ന് തു​ണി​ത്ത​ര​ങ്ങ​ള്‍, 16ന് ​ചി​ല്ലു മാ​ലി​ന്യ​ങ്ങ​ള്‍, 23ന് ​ഇ വേ​സ്റ്റ്, ബ​ള്‍​ബ്, ടൂ​ബ് ലൈ​റ്റു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യും.​ക​ഴി​ഞ്ഞ ഒ​ന്ന് മു​ത​ല്‍ ആ​രം​ഭി​ച്ച കാ​മ്പ​യി​ന്‍ 31 വ​രെ തു​ട​രും.