നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്റ്റിൽ
1226150
Friday, September 30, 2022 12:20 AM IST
പാലോട് : സ്കൂള്‍, കോളജ് പരിസരങ്ങളില്‍ വാഹനത്തില്‍ കറങ്ങി നടന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പാലോട് പ്ലാവറ സിവി ഹൗസില്‍ അജയനാ (48) ണ് അറസ്റ്റിലായത്.
ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവ് കര്‍മ പദ്ധതിയുടെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശ പ്രകാരം പാലോട് ഇന്‍സ്പെക്ടര്‍ പി. ഷാജിമോന്റെ നേതൃത്വത്തില്‍ എസ്ഐ നിസാറുദീന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പാലോട് പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തുമെന്ന് പാലോട് ഇന്‍സ്പെക്ടര്‍ പി. ഷാജിമോന്‍ അറിയിച്ചു.