സപ്ലൈകോ ജീവനക്കാർ പണിമുടക്കും
1225660
Wednesday, September 28, 2022 11:24 PM IST
തിരുവനന്തപുരം: സപ്ലൈകോ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20, 21 തീയതികളിൽ പണിമുടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സമരത്തിൽ സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി സംഘടനകൾ പങ്കെടുക്കും.പത്രസമ്മേളനത്തിൽ ജനറൽ കണ്‍വീനർ എൻ.എ. മണി, ചെയർമാൻ ആർ. വിജയകുമാർ, ടി. നസറുദീൻ, കെ.ആർ. ബൈജു എന്നിവർ പങ്കെടുത്തു.