നന്ദാവനം പോലീസ് ക്യാന്പിൽ മെഡിക്കല്‍ ക്യാന്പ് നടത്തി
1225313
Tuesday, September 27, 2022 11:21 PM IST
തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് തലസ്ഥാനത്തെ പോലീസുകാര്‍ക്കായി കിംസ്ഹെല്‍ത്തിന്റെ നേതൃത്വത്തിൽകാര്ഡിയോളജി മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു.
കേരളാ പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ്ഹെല്‍ത്ത് നന്ദാവനം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാട്ടേഴ്സില്‍ നടത്തിയ മെഡിക്കല്‍ ക്യാന്പ് എഡിജിപി കെ. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി ജി. സ്പര്‍ജന്‍കുമാര്‍ , ഡോ. ദിനേശ് ഡേവിഡ് (കാർഡിയോളജിസ്റ്റ്, കിംസ്ഹെൽത്ത്) എന്നിവര്‍ മുഖ്യാതിഥികളായി.
മെഡിക്കല്‍ ക്യാന്പിനുശേഷം തുടര്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് ഇളവോടുകൂടി കിംസ്ഹെല്‍ത്തില്‍ ചികിത്സ നല്‍കും.