ഇന്‍സിഡന്റ് കമാന്ററെ നിയമിച്ചു
1224312
Saturday, September 24, 2022 11:40 PM IST
തിരുവനന്തപുരം: 28 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി എന്തങ്കിലും അപടമുണ്ടായാല്‍ നേരിടാനും അനുബന്ധകാര്യങ്ങള്‍ക്ക് നേതൃത്വം നല്കാനുമായി ഇന്‍സിഡന്റ് കമാന്‍ഡറെ നിയമിച്ചു. നെടുമങ്ങാട് തഹസില്‍ദാര്‍ എ.നിസയെ ഇന്‍സിഡന്റ് കമാന്റര്‍ ആൻഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായും ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരനെ ടെക്നിക്കല്‍ അസിസ്റ്റന്റായും ദുരന്തനിവാരണ വിഭാഗം ക്ലാര്‍ക്കുമാരായ എന്‍.വി.പ്രമേഷ്കുമാര്‍, അക്ബര്‍ ഷാ എന്നിവരെ അസിസ്റ്റന്റുമാരായും നിയമിച്ചു .