മൊബൈൽ ഫോൺ വേണ്ടേ വേണ്ട, മ​യ​ക്കു​മ​രുന്നി​നേ​ക്കാ​ൾ അപകടം
റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​ട്ടി​ക​ളി​ലെ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി നാം ​കേ​ൾ​ക്കു​ന്നു​ണ്ട്. അ​തീ​വ​ഗു​രു​ത​ര​മാ​യ ഈ ​വി​ഷ​യ​ത്തി​ൽ മി​ക്ക മാ​താ​പി​താ​ക്ക​ൾ​ക്കും വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ മ​യ​ക്കുമു​രു​ന്നി​നേ​ക്കാ​ൾ മാ​ര​ക​മാ​യ സ്ക്രീ​ൻ അ​ഡി​ക്‌‌ഷൻ എ​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ചു ആ​രും ബോ​ധ​വാന്മാ​ര​ല്ല.

മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ ത​ന്നെ ന​ട​ക്കു​ന്ന ഈ ​വി​പ​ത്തി​നെ​ക്കു​റി​ച്ച് ആ​രും ചി​ന്തി​ക്കു​ന്നു​മി​ല്ല. എ​ന്നാ​ൽ അ​മി​ത​മാ​യ സ്ക്രീ​ൻ അ​ഡി​ക‌്ഷ​ൻ (​മൊ​ബൈ​ൽ ഫോ​ണ്‍, ടാബ്‌‌ലെറ്റ്, ഗെ​യിം ക​ണ്‍​സോ​ൾ, ലാ​പ്ടോ​പ്പ്, ടി​വി എ​ന്നി​വ​യോ​ടു​ള്ള അ​മി​ത​മാ​യ ആ​സ​ക്തി) അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും മാ​ര​ക രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ ​പു​തു​വ​ർ​ഷ​ത്തി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ്ക്രീ​ൻ സ​മ​യം നി​യ​ന്ത്രി​ക്കാം. കു​ട്ടി​ക​ൾ ന​മ്മോ​ടൊ​പ്പ​മാ​യി​രി​ക്ക​ട്ടെ.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​ളു​​ടെ എ​​ണ്ണ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ് ഇ​​​ന്നു സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​നു ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ചൈ​​​ൽ​​​ഡ് സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍-​​​ഡി​​​ജി​​​റ്റ​​​ൽ സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​നു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​മാ​​​യി എ​​​ത്തു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധി​​​ച്ചെന്നു കണക്കുകൾ പറയുന്നു.

സ്മാ​ർ​ട്ട് ഫോ​ണ്‍ ക​യ്യി​ൽ കൊ​ടു​ക്കു​ന്പോ​ൾ ക​ളിക്കു​ക​യും തി​രി​കെ വാ​ങ്ങു​ന്പോ​ൾ നി​ല​ത്തു കി​ട​ന്നു വാ​ശി​പി​ടി​ച്ചു ക​ര​യു​ക​യും ചെ​യ്യു​ന്ന ശി​ശു​വി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. താ​ക്കോ​ൽ കയ്യി​ൽ പി​ടി​പ്പി​ച്ചാ​ൽ മാ​റി​ല്ല, മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ടു​ത്താ​ൽ മാ​റും എ​ന്ന ക​മ​ന്‍റ് താ​ഴെ. വ​ള​രെ നി​സാ​ര​മെ​ന്നു നാം ​ക​രു​തി​യി​രു​ന്ന കു​ട്ടി​ക​ളി​ലെ​യും കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം മ​യ​ക്കു​മ​രു​ന്നി​നേ​ക്കാ​ൾ മാ​ര​ക​മാ​കു​ക​യാ​ണ്.
കു​​​ഞ്ഞു​​​ങ്ങ​​​ളെ അ​​​ട​​​ക്കി​​​യി​​​രു​​​ത്താ​​​ൻ ജോ​​​ലി​​​ത്തി​​​ര​​​ക്കു​​​ള്ള മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ വി​​​ദ്യ​​​യാ​​​ണ് കൈ​​​യി​​​ൽ ഒ​​​രു സ്മാ​​​ർ​​​ട് ഫോ​​​ണോ ടാ​​​ബോ ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​ത്. മി​​​ക്ക കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ലോ​​​കം ഇ​​​ന്ന് മൊ​​​ബൈ​​​ൽ ഫോ​​​ണും ഇ​​​തി​​​ലെ വീ​​​ഡി​​​യോ​​​ക​​​ളും ഗെ​​​യി​​​മു​​​ക​​​ളു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും തിരുവന്തപുരം സെെകാട്രി വിഭാഗം അസോ. പ്രഫസർ ഡോ. ജയപ്രകാശ് പ​​​റ​​​യു​​​ന്നു.

ഗുരുതര പ്രത്യാഘാതം

അ​​​ഡി​​​ക‌്ഷ​​​നേ​​​ക്കാ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ളി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​കു​​​മെ​​​ന്നു കു​​​ട്ടി​​​ക​​​ളു​​​ടെ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ക്കോ തെ​​​റാ​​​പ്പി​​​സ്റ്റ് ഡോ. ​​​നി​​​ക്കോ​​​ളാ​​​സ് ക​​​ർ​​​ദ​​​ര​​​സ് പ​​​റ​​​യു​​​ന്നു. സി​​​ഗ​​​ര​​​റ്റ് പാ​​​യ്ക്ക​​​റ്റി​​​ന്‍റെ​​​യും മ​​​ദ്യ​​​ക്കു​​​പ്പി​​​യു​​​ടെ​​​യും പു​​​റ​​​ത്തു കൊ​​​ടു​​​ക്കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു പോ​​​ലെ അ​​​മി​​​ത​​​മാ​​​യി സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗം കു​​​ട്ടി​​​ക​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് ഡി​​​ജി​​​റ്റ​​​ൽ വി​​​നോ​​​ദോപാ​​​ധി​​​യി​​​ൽ പ​​​തി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​വ​​യ്ക്കു​​ന്നു. സ്ക്രീ​​​ൻ എ​​​ന്നാ​​​ൽ ഡി​​​ജ​​​ി​​​റ്റൽ ഹെ​​​റോ​​​യി​​​ൻ എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​ന്ന​​​ത്. യ​​​ഥാ​​​ർ​​​ഥ ഹെ​​​റോ​​​യി​​​ൻ അ​​​ഡി​​​ക്ടു​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. സ്ക്രീ​​​ൻ അ​​​ഡി​​​ക്ടു​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കാ​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

നേത്രരോഗങ്ങൾ

കാ​​​ഴ്ച​​​യു​​​ടെ വി​​​ശാ​​​ല​​​ത ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തോ​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു നേ​​​ത്ര​​​രോ​​​ഗ​​​ങ്ങ​​​ൾ പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്ന് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​ർ പ​​​റ​​​യു​​​ന്നു. അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗം കം​​​പ്യൂ​​​ട്ട​​​ർ വി​​​ഷ​​​ൻ സി​​​ൻ​​​ഡ്രോം എ​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കാ​​​ഴ്ച​​​യു​​​ടെ ദൂ​​​ര​​​ക്കു​​​റ​​​വാ​​​ണ് ഇ​​​വി​​​ടെ ക​​​ണ്ണി​​​നെ ബാ​​​ധി​​​ക്കു​​​ന്ന​​​ത്. 25 സെ​​​ന്‍റി​​മീ​​​റ്റ​​​ർ മു​​​ത​​​ൽ 30 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യാ​​​ണ് സാ​​​ധാ​​​ര​​​ണ കാ​​​ഴ്ച​​​യു​​​ടെ ദൂ​​​രം. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ കു​​​റ​​​ഞ്ഞ ദൂ​​​ര​​​ത്തി​​​ലാ​​​ണ് സ്ക്രീ​​​നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം. ഇ​​​മ​​​വെ​​​ട്ടാ​​​തെ​​​യു​​​ള്ള സ്ക്രീ​​​നി​​​ലേ​​​ക്കു​​​ള്ള നോ​​​ട്ടം കൃ​​​ഷ്ണ​​​മ​​​ണി​​​ക്കു മു​​​ക​​​ളി​​​ലെ ദ്ര​​​വ പാ​​​ളി​​​യി​​​ലെ ന​​​ന​​​വ് ബാ​​​ഷ്പീ​​​ക​​​രി​​​ച്ചു പോ​​​കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. ഇ​​​തു ക​​​ണ്ണു​​​ക​​​ൾ​​​ക്കു വ​​​ലി​​​യ സ​​​മ്മ​​​ർ​​​ദ​​​മാ​​​ണു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്.

ഭാവനയില്ലാത്തവർ

കേ​​​ൾ​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വാ​​​യി​​​ക്കു​​​ന്ന​​​വ​​​യി​​​ൽ നി​​​ന്നും ഭാ​​​വ​​​ന​​​യി​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് സ്ക്രീ​​​ൻ ക​​​ണ്ടു വ​​​ള​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ഷ്ട​​​മാ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ്ക്രീ​​​നി​​​ൽ റെ​​​ഡി​​​മെ​​​യ്ഡാ​​​യി കാ​​​ണു​​​ന്ന കാ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​പ്പു​​​റം മ​​​റ്റൊ​​​ന്നും അ​​​വ​​​രി​​​ൽ താ​​​ൽ​​​പ​​​ര്യ​​​മു​​​ണ​​​ർ​​​ത്താ​​​തെ പോ​​​കു​​​ക​​​യും ചെ​​​യ്യും. മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ഗെ​​​യിം ക​​​ളി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ച് കൗ​​​മാ​​​ര​​​ക്കാ​​​രി​​​ൽ ത​​​ല​​​ച്ചോ​​​റി​​​ന്‍റെ വി​​​കാ​​​സ​​​ത്തെ​​​യും വ്യ​​​ക്തി​​​ത്വ​​​ത്തെ​​​യും അ​​​തു​​​വ​​​ഴി ഭാ​​​വി​​​ജീ​​​വി​​​ത​​​ത്തെ​​​യും​​​വ​​​രെ സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​ൻ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ.


അപകടകാരിയായ കളിപ്പാട്ടം
​​​
ഒ​​​രു വ​​​യ​​​സാ​​​കും മു​​​ൻ​​​പേ കു​​​രു​​​ന്നു​​​കൈ​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​ന്നു ന​​​ല്ലൊ​​​രു ശ​​​ത​​​മാ​​​നം മാ​​​താ​​​പി​​​താ​​​ക്ക​​​ളും. ശി​​​ശു​​​ക്ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, ടാ​​​ബ്‌​​ലെ​​​റ്റ്, ഗെ​​​യിം ക​​​ണ്‍​സോ​​​ൾ, ലാ​​​പ്ടോ​​​പ് എ​​​ന്നി​​​വ ക​​​ളി​​​പ്പാ​​​ട്ട​​​മാ​​​യി ന​​​ൽ​​​കു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളും കു​​​റ​​​വ​​​ല്ല. എ​​ന്നാ​​ൽ, ര​​​ണ്ടു വ​​​യ​​​സി​​​നു മു​​​ൻ​​​പ് ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും കു​​​ട്ടി​​​ക​​​ളെ സ്ക്രീ​​​നി​​​നു മു​​​ന്നി​​​ൽ ഇ​​​രു​​​ത്ത​​​രു​​​തെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ.​​​ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​യു​​​ന്നു. ഇ​​​തു കു​​​ട്ടി​​​ക​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും.

സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​നു​​​മാ​​​യി എത്തുന്നതു നിരവധിപ്പേർ

സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ഡി​​അ​​​ഡി​​​ക്‌​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലെ​​​ത്തു​​​ന്ന​​​തെന്ന് ചൈൽഡ് ലൈൻ ഡയറക്‌‌ടർ ഫാ. പി.ഡി തോമസ് പറയുന്നു.

ആ​​​ദ്യം ത​​​മാ​​​ശ​​​യ്ക്കു കൊ​​​ടു​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ പി​​​ന്നീ​​​ടു കു​​​ട്ടി​​​ക​​​ളു​​​ടെ കൈ​​​യി​​​ൽ നി​​​ന്നു വാ​​​ങ്ങാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ വ​​​രു​​​ന്നു. പു​​​ക​​​യി​​​ല പോ​​​ലെ​​​യോ മ​​​റ്റു മ​​​യ​​​ക്കു മ​​​രു​​​ന്നു​​​ക​​​ൾ പോ​​​ലെ​​​യോ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത ഒ​​​ന്നാ​​​യി ഈ ​​​സ്ക്രീ​​​നു​​​ക​​​ൾ മാ​​​റു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് പി​​​ന്നീടു കാ​​​ണു​​​ന്ന​​​ത്.

മൊ​​​ബൈ​​​ലോ ടാ​​​ബോ ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​ന്ന​​​തോ​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടു വ​​​ള​​​രെ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന കു​​​ട്ടി​​​ക​​​ളും നി​​​ര​​​വ​​​ധി. മൊ​​​ബൈ​​​ൽ ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​മ്പോ​​​ൾ ഒ​​​രു പ്ര​​​ത്യേ​​​ക അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. ചെ​​​റു​​​താ​​​യി ഒ​​​ന്ന് അ​​​ട​​​ക്കി നി​​​ർ​​​ത്താ​​​ൻ വേ​​​ണ്ടി കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കു മൊ​​​ബൈ​​​ൽ ഫോ​​​ണോ ടാ​​​ബ്‌​​ലെ​​റ്റോ കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ ശ്ര​​​ദ്ധി​​​ക്കു​​​ക. നി​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ വ​​​ലി​​​യ തെ​​​റ്റാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. ഈ ​​​ഡി​​​ജി​​​റ്റ​​​ൽ ലോ​​​ക​​​ത്തു നി​​​ന്നു കു​​​ട്ടി​​​ക​​​ളെ തി​​​രി​​​കെ​​​യെ​​​ത്തി​​​ക്കു​​​ക പ്ര​​​യാ​​​സ​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു.

മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കാ​ൻ

മൂ​ന്നു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള സ്ക്രീ​നു​ക​ളും ന​ൽ​ക​രു​ത്. മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ഉ​ൾ​പ്പെ​ടെ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം സ്ക്രീ​ൻ സ​മ​യം ന​ൽ​ക​രു​ത്. അ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ സ്ക്രീ​നു​ക​ളും നി​രോ​ധി​ക്കു​ക​യ​ല്ല, അ​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​യ നി​യ​ന്ത്ര​ണം വ​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. അ​ഞ്ചു വ​യ​സി​നു ശേ​ഷം മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് ശ​രി​യാ​യ സ്ക്രീ​ൻ സ​മ​യം നി​ശ്ച​യി​ക്കു​ക​യും അ​ത് കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ക. 13 വ​യ​സാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി വി​വി​ധ സോ​ഷ്യ​ൽ നെ​റ്റ്വ​ർ​ക്കു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​യം.

****** ****** ****** ******
കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ പ​​​രി​​​സ്ഥി​​​തി​​​യാ​​​ണു വേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, കു​​​ട്ടി​​​ക​​​ൾ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ആ​​​യി വ​​​ള​​​രു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ​​​യും ത​​​ല​​​ച്ചോ​​​റി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യെ​​​യും ബാ​​​ധി​​​ക്കു​​​ന്നു.

ടെ​​​ലി​​​വി​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യാ​​​തൊ​​​രു സ്ക്രീ​​​നു​​​ക​​​ളും കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​ക​​​രു​​​ത്. മു​​മ്പൊ​​​ക്കെ പ​​​രീ​​​ക്ഷാ​​​ക്കാ​​​ല​​​മാ​​​കു​​​മ്പോ​​ൾ ടെ​​​ലി​​​വി​​​ഷ​​​ൻ കേ​​​ബി​​​ൾ ക​​​ട്ട് ചെ​​​യ്യു​​​ന്ന രീ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലും മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. ശി​​​ശു​​​ക്ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​ശ്നം തോ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ്രാ​​​യ​​​ത്തി​​​ൽ ലൈംഗി​​​ക ദു​​​രു​​​പ​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​ക്ര​​​മ​​​വാ​​​സ​​​ന​​​യ്ക്കും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

- ഡോ.​​​ടി.​​​വി.​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ
(പ്ര​​​ഫ​​​സ​​​ർ ഓ​​​ഫ് സൈ​​​ക്യാ​​​ട്രി, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം )