മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അന്നു നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം വെളിച്ചത്തു കൊണ്ടുവന്നത്. മധ്യകേരളത്തില്‍നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകളിലും ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവം നടന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇതു പോലീസിനു മുന്നിലേക്കെത്തുന്നത്. വീട്ടുകാരും സ്കൂള്‍ അധികൃതരും രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍നിന്നു കുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാര്‍ഥിയും മറ്റൊരു സ്കൂളിലെ അധ്യാപികയുമായ യുവതിയാണ് വിദ്യാര്‍ഥിനികളെ തമിഴ്നാട്ടിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും അപേക്ഷ കണക്കിലെടുത്ത് സംഭവത്തില്‍ പോലീസ് കേസെടുത്തില്ല. പിന്നീടു പോലീസ് സമാനസംഭവങ്ങളെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള റാക്കറ്റിന്റെ പ്രവര്‍ത്തനം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ സ്കൂള്‍ അധികൃതര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശവും നല്കി.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം വലിയൊരു വിപത്തായി മാറിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ തുറന്നുപറച്ചിലുകള്‍ കുറഞ്ഞുവരുന്നു. സുഹൃത്തുകളോടും രക്ഷിതാക്കളോടും അധ്യാപകരോടുമെല്ലാം അകലം പാലിക്കുന്നവരാണ് പുതുതലമുറ. യഥാര്‍ഥ സൗഹൃദമെന്നു വിശ്വസിച്ച് ആശ്രയിക്കുന്ന സോഷ്യല്‍മീഡിയ പലപ്പോഴും ചതിക്കുഴിയാകുമെന്നു സ്കൂളുകളില്‍ കൗണ്‍സിലിംഗ് നടത്തുന്ന ഒരു അധ്യാപകന് ചൂണ്ടിക്കാട്ടി.
തുറന്നു പറയാൻ പരാതിപ്പെട്ടികൾവര്ധിച്ചു വരുന്ന കൗമാരക്കാരുടെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ നേര്‍വഴിക്കു നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. തുറന്നു പറച്ചില് പ്രോത്സാഹിപ്പിക്കാന്‍ ഡ്രോപ് ബോക്സ്, സൗഹൃദ ക്ലബ്, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രണ്‍ (ഒആര്‍സി) എന്നിങ്ങനെ പദ്ധതികളുടെ നീണ്ടനിരതന്നെയാണ്ട്.
പരസ്യമായി പറയാന്‍ വിഷമമുള്ള പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതാണ് ഡ്രോപ് ബോക്സ് എന്ന പേരിലുള്ള പരാതിപ്പെട്ടികൾ. ഇവ ഒരു പരിധിവരെ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. ലഹരി ഉപയോഗം ഇന്നത്തെ പോലെ വ്യാപകമാകുന്നതിനു മുമ്പു മധ്യകേരളത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത് ഡ്രോപ് ബോക്സ് വഴിയാണ്.
സംസ്ഥാനത്ത് 1200ലധികം സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കീഴില്‍ സൗഹൃദക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡ്രോപ് ബോക്സുമുണ്ട്. ആഴ്ചയില്‍ രണ്ടുതവണയാണ് ബോക്സ് തുറക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന ഒരുപാട് കേസുകൾ വെളിച്ചത്തുവരാനും പ്രതികളെ പിടികൂടാനും ഇതുവഴി സാധിച്ചിട്ടുണ്ട്.
പ്രദീപ് ഗോപി