വാഴക്കുളം മഞ്ഞള്ളൂര് കല്ലുങ്കൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കാർ. സുരേന്ദ്രന്റെ മകളുടെ ഭർത്താവും ഹോട്ടല് ജീവനക്കാരനുമായ ഇടുക്കി പഴന്പിള്ളിച്ചാൽ ചപ്പാത്ത് ഭാഗം പള്ളിത്താഴത്ത് വീട്ടില് സുജിത്ത് തങ്കപ്പ(31)നായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാള് ഭാര്യവീട്ടിലായിരുന്നു താമസം.
അന്വേഷണം സുജിത്തിലേക്ക്ഉടന്തന്നെ പോലീസ് സംഘം സുജിത്തിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ, താന് ആ ഭാഗത്തേക്ക് ആ ദിവസങ്ങളില് വന്നിട്ടില്ലെന്നായിരുന്നു അയാള് ആദ്യം പറഞ്ഞത്. എന്നാല് പോലീസ് സിസിടിവി ദൃശ്യങ്ങള് കാണിച്ചതോടെ ആ വഴി പോയതായി അയാള് സമ്മതിച്ചു.
സന്തോഷ്കുമാറിനെ താന് കണ്ടിട്ടില്ലെന്ന് ഇയാള് പോലീസിനോടു പറഞ്ഞു. എന്നാല് ഇന്സ്പെക്ടര് ജയകുമാര് ഇയാളുടെ മറുപടിയില് തൃപ്തനല്ലായിരുന്നു. അദ്ദേഹം സുജിത്തിന്റെ കോള് ഡീറ്റെയിൽസ് വീണ്ടും വീണ്ടും പരിശോധിച്ചു.
സൈബര് സെല്ലിന്റെ സഹായത്തോടെ ലൊക്കേഷനുകള് പരിശോധിച്ചു. 28ന് വൈകുന്നേരം 6.22ന് സന്തോഷ് കുമാറിന്റെ ഫോണിലേക്ക് കോള് വന്നതായും 6.31 ന് സന്തോഷകുമാര് തിരിച്ചുവിളിച്ചതായും കണ്ടെത്തി.
ഈ സമയത്ത് ആലുവ മൂന്നാര് റൂട്ടില് നേര്യമംഗലം കഴിഞ്ഞ് ഇടത്തേക്കു പോകുന്ന മാമലക്കണ്ടം എന്ന ടവര് ലൊക്കേഷനില് പോലീസിന് സുജിത്തിന്റെ സിഗ്നല് ലഭിച്ചു. ഇയാളുടെ അമ്മയുടെ പേരിലെടുത്ത സിം കാര്ഡായിരുന്നു അത്.
പിന്നീട് പോലീസ് സംഘം ഇയാളെ വീണ്ടും ചോദ്യം ചെയ്തു. മാമലക്കണ്ടം ഭാഗത്ത് എന്തിനാണ് എത്തിയതെന്നു ചോദിച്ചപ്പോള് ആദ്യം ഇയാള് മറുപടി നല്കിയില്ല. തുടര്ന്ന് സ്വന്തംവീട്ടില് വന്നതാണെന്നു പറഞ്ഞു. പക്ഷേ, അതില് കൂടുതലൊന്നും പറയാന് അയാള് കൂട്ടാക്കിയില്ല.
പോലീസ് സംഘം സുജിത്ത് താമസിക്കുന്ന വീട്ടിലെത്തി. ഭാര്യയുമായി സംസാരിച്ചെങ്കിലും സുജിത്ത് മറ്റേവിടേക്കെങ്കിലും പോയതായി അവര്ക്ക് അറിയില്ലായിരുന്നു. ആ ദിവസം രാത്രി കുറച്ചു വൈകിയാണ് സുജിത്ത് വീട്ടിലെത്തിയതെന്ന് അവര് പോലീസ് സംഘത്തോടു പറഞ്ഞു.
തുടര്ന്ന് ജയകുമാറും സംഘവും മഞ്ഞള്ളൂരിലുള്ള സുജിത്തിന്റെ കുടുംബവീട്ടിലെത്തി. അവിടെ അയാളുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. അന്നേ ദിവസം സുജിത്ത് അവിടെ എത്തിയിരുന്നുവെന്നും കുറച്ചു നേരെ അവിടെയിരുന്നു സംസാരിച്ചുവെന്നും ഏറെ വൈകാതെ തിരിച്ചുപോയതായും അയാളുടെ അമ്മയും സഹോദരനും പോലീസിനെ അറിയിച്ചു.
ഫോറസ്റ്റ് ഓഫീസറുടെ വെളിപ്പെടുത്തല്സന്തോഷ്കുമാറിനെ കാണാതായിട്ട് രണ്ടു ദിവസം പിന്നിടുമ്പോള് അന്വേഷണ സംഘവും പ്രതിസന്ധിയിലായിരുന്നു. ഇദേഹം എവിടേക്കു പോയി എന്ന് അറിയില്ല. കസ്റ്റിഡിയിലെടുത്ത സുജിത്തില് നിന്നാകട്ടെ കൂടുതല് വിവരമൊന്നും ലഭിക്കുന്നുമില്ല.
മാമലക്കണ്ടത്തുനിന്ന് ആറു കിലോ മീറ്റര് ഉള്ളിലേക്കു പോയാല് വന മേഖലയാണ്. ആ മേഖലയിലേക്ക് ഒരു അന്വേഷണം നടത്താമെന്ന് ഇന്സ്പെക്ടര് ജയകുമാര് തീരുമാനിച്ചു. അങ്ങനെയാണ് മാമലക്കണ്ടം ഫോറസ്റ്റ് ഓഫീസില് ജയകുമാറും സംഘവും എത്തുന്നത്.
പോലീസ് സംഘം അവിടെയെത്തി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് കാട്ടില്നിന്ന് ദുര്ഗന്ധം വരുന്നതായ വിവരം ലഭിച്ചത്. ഫോറസ്റ്റ് വിഭാഗത്തിന്റെ സഹായത്തോടെ ഇന്സ്പെക്ടറും സംഘവും കാട്ടില് പരിശോധന നടത്തി.
തുടരുംസീമ മോഹന്ലാല്