കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനങ്ങൾ കൈമാറിയും ആണ് വാർഷിക ദിനം ഇവർ ആഘോഷിച്ചത്. മുതലാളി-തൊഴിലാളി വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരു കുടുംബാംഗങ്ങളെ പോലെയാണ് ഇവിടെ ജോലി ചെയ്യുന്നത്.
ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കൈത്തഴക്കവും കാഴ്ചയുടെ കൃത്യതയുമാണ് സമ്പാദ്യത്തിന്റെ അളവുകോൽ. തൊഴിലാളിക്ക് ഇഷ്ടമുള്ള സമയത്ത് ഇവിടെ ജോലി ചെയ്യാൻ കഴിയും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
കുടുംബിനികളായ വനിതകൾജോലി നിലനിർത്താൻ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താൻ നടത്തുന്ന സ്ഥാപനത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹമാണ് അവർക്ക് അനുകൂലമായ ജോലി സാഹചര്യം ഇവിടെ ഒരുക്കാനുള്ള കാരണം എന്ന് ആൻ മരിയ പറഞ്ഞു.
പല സ്ഥാപനങ്ങളിലായി താൻ ജോലി ചെയ്തിരുന്ന കാലത്ത് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ ഇല്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്.
വീട്ടിലെ ജോലിത്തിരക്കുകളും മറ്റ് ആവശ്യങ്ങളും പൂർത്തീകരിച്ചതിനുശേഷം മാത്രം ജോലിക്കെത്തിയാൽ മതി. ഇതുതന്നെയാണ് ഇവിടുത്തെ ജീവനക്കാർക്ക് അവരുടെ തൊഴിലുടമയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണവും.
ആൻ മരിയയ്ക്ക് പൂർണ പിന്തുണയുമായി ഭർത്താവും മക്കളും ഒപ്പമുണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന മൂത്ത മകനാണ് ഇപ്പോൾ സ്ഥാപനത്തിലെ കണക്കുകൾ പൂർണമായി നോക്കുന്നത്.