അതിനുവേണ്ടിയാണ് നേര്യമംഗലം ഭാഗത്തുള്ള ഒഴിഞ്ഞ പ്രദേശത്തിരുന്ന് മദ്യപിക്കാനായി സന്തോഷ്കുമാറിനെ കൂട്ടിക്കൊണ്ടുപോയതും. ഒടുവില്‍ അയാള്‍ ആ ക്രൂരം കൃത്യം നിര്‍വഹിച്ചു.
നേര്യമംഗലം പിറക്കുന്നംകര ഉപ്പുച്ചിറ ഭാഗത്തുവച്ച് രാത്രി 11 ഓടെ സമീപത്തു കിടന്നിരുന്ന കല്ലെടുത്ത് സന്തോഷ്കുമാറിന്റെ തലയ്ക്ക് പിന്നിടിച്ച് മരണം ഉറപ്പാക്കി. അതിനുശേഷം സന്തോഷ്കുമാറിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വര്‍ണമാല ഊരിയെടുത്തു.
അദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും ചെരിപ്പും മൊബൈല്‍ഫോണും കൈക്കലാക്കി. തുടര്‍ന്ന് മൃതദേഹം കാറിന്റെ ഡിക്കിയില്‍ എടുത്തിട്ട് മാമലക്കണ്ടം വട്ടവളവ് ഏഴാം മൈല്‍ ഭാഗത്തുകൊണ്ടുവന്നു മലമുകളില്‍ നിന്ന് 250 അടി താഴ്ച്ചയിലേക്ക് തള്ളിയിട്ടു.
ഈ ഭാഗത്ത് കാടാണ്. മൃതദേഹത്തില്‍നിന്ന് എടുത്ത ചെരിപ്പ് കോതമംഗലം പുഴയില്‍ കോഴപ്പിള്ളി ഭാഗത്ത് പാലത്തിനു താഴെയുള്ള സ്ഥലത്ത് എറിഞ്ഞു.
മൊബൈല്‍ഫോണ്‍, ദോത്തി, ഷര്‍ട്ട് എന്നിവ റിസര്‍വ് ഫോറസ്റ്റില്‍ അട്ടിക്കുളം ഭാഗത്ത് ആറാം മൈലില്‍ മാമലക്കണ്ടം റോഡിലേക്ക് എറിഞ്ഞു കളഞ്ഞു. പ്രതി കൃത്യം നിര്‍വഹിക്കുന്ന സമയത്ത് ധരിച്ചിരുന്നു ഷര്‍ട്ടിലും കാറിലുണ്ടായിരുന്ന രണ്ടു ടര്‍ക്കി ടവ്വലിലും രക്തക്കറ പുരണ്ടിരുന്നു.
ഇവ അടിമാലികോതമംഗലം റോഡിലെ ആറാം മൈല്‍ ഭാഗത്ത് റിസര്‍വ് വനത്തില്‍ ഉപേക്ഷിച്ചു. ഉളിപ്പാറച്ചിറ ഭാഗത്ത് പിറക്കുന്നം കരയില്‍ നേര്യമംഗലം ഊന്നുകല്‍ ലിങ്ക് റോഡില്‍ കല്‍വെര്‍ട്ടിന് അടുത്തായി ഒരു മീറ്റര്‍ അകലെ കൊലയ്ക്കു ഉപയോഗിച്ച കല്ല് ഉപേക്ഷിച്ചിരുന്നു.
പ്രതിയുമായി തെളിവെടുപ്പിലേക്ക്ഇന്സ്പെക്ടര് ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, അഞ്ചാം ദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തി മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം കണ്ടെത്തി. കൊലയ്ക്കു പ്രേരകമായ സ്വര്‍ണമാല കണ്ടെത്തിയത് സുജിത്തിന്റെ വീട്ടില്‍നിന്നുതന്നെയായിരുന്നു.
ഇയാളുടെ വീട്ടിലെ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കുട്ടിയുടെ പഴയ ഷൂസിനുള്ളിലായിരുന്നു സ്വര്‍ണമാല സൂക്ഷിച്ചിരുന്നത്. തെളിവെടുപ്പിനിടെ സുജിത്ത് ഇത് പോലീസിന് കാണിച്ചു കൊടുത്തു. തൊടുപുഴയിലെ ജ്വല്ലറിയില്‍നിന്ന് സന്തോഷ്കുമാര്‍ വാങ്ങിയ ആ സ്വര്‍ണമാലയ്ക്ക് അന്ന് 45,000 രൂപ വിലയുണ്ടായിരുന്നു.
സാക്ഷികളില്ലാത്ത കേസ്സാക്ഷികളൊന്നും ഇല്ലാതിരുന്ന ഈ കേസിന് സാഹചര്യത്തെളിവുകളാണ് നിര്‍ണായകമായത്. പ്രമാദമായ പല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്പെക്ടര്‍ ജയകുമാറിന് തുടക്കത്തില്‍ ഈ കേസ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ ദിവസങ്ങള്‍ക്കകം പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അദേഹത്തിനു കഴിഞ്ഞു.
ഐപിസി 302, 392, 394, 201 വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവാണ് സുജിത്ത് തങ്കപ്പന് ലഭിച്ചത്.
സീമ മോഹന്‍ലാല്‍