ഏതായാലും ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.. ഈ മുട്ടയുടെ നിജസ്ഥിതി അറിയാൻ...
മണലാരണ്യത്തിന് സ്ട്രോബറിയുടെ സുഗന്ധം അസ്ഥിയെ ഉരുക്കുന്ന ചൂടാണ് സൗദിയിലെ മരുഭൂമികളിൽ. അവിടെ ചുവന്ന തുടുത്ത സ്ട്രോബെറി പഴങ്ങൾ പൂത്തു തളിർത്തു നിറഞ്ഞു നിൽക്കുന്നത് കൊതിയൂറുന്ന കാഴ്ചയാണ്.
പൊതുവേ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സ്ട്രോബറി സൗദിയിലെ ചൂടുള്ള കാലാവസ്ഥയിൽ വിളഞ്ഞു നിൽക്കുന്നത് ലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
സൗദി അറേബ്യയിലെ ആദ്യ ടൂറിസം ഫാമുകളിലൊന്നായ അൽബാഹ പ്രവിശ്യയിലെ സൈത്തൂൻ ഫാമിലാണ് കണ്ടാൽ കൊതി തോന്നുന്ന സ്ട്രോബറി കാഴ്ചകൾ ഉള്ളത്. സാധാരണ തണുത്ത കാലാവസ്ഥയിലാണ് സ്ട്രോബറി പഴങ്ങൾ കായ്ക്കുക.
സ്ട്രോബറിക്ക് വളരാൻ ആവശ്യമായ തണുപ്പ് ഒരുക്കിയാണ് ഇവിടെ നല്ല ചുവന്നുതുടുത്ത സ്ട്രോബറികൾ കാഴ്ച്ചക്കാരെ ആകർഷിക്കുന്നത്. ഹൈഡ്രോപോണിക്സ് ഉപയോഗിച്ചാണ് സ്ട്രോബെറി ഉത്പാദനം നടത്തുന്നത്.
സൗദിയുടെ വരണ്ട കാഴ്ചകൾക്ക് പച്ചപ്പു നൽകുന്ന ഈ ഫാം കാണാൻ നിരവധി പേരാണ് എത്തുന്നത്. സ്ട്രോബെറി മാത്രമല്ല ഇവിടെ വിളഞ്ഞുനിൽക്കുന്നത്.
150,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇവിടെ 4,000ലധികം ഒലിവ് മരങ്ങളുണ്ട്. ഇതിൽ തന്നെ 22 ഇനം ഉയർന്ന നിലവാരത്തിലുള്ള ഒലീവ് മരങ്ങളാണ്. ഇവ ഗുണമേന്മയേറിയ ഒലിവ് എണ്ണയാണ് ഉൽപ്പാദിപ്പിക്കുന്നത്.
മുന്തിരി, അത്തിപ്പഴം, മാതളനാരകം എന്നിവ ഉൽപ്പാദിപ്പിക്കുന്ന നിരവധി ഫലവൃക്ഷങ്ങളും ഈ ഫാമിൽ വളരുന്നു. ഡോ. സാലിഹ് ബിൻ അബ്ബാസ് അൽ ഹഫീസിന്റെ ഉടമസ്ഥതയിലുള്ള ഈ ഫാം കാണാൻ സ്വദേശികളും വിദേശികളും വരുന്നുണ്ട്.
പക്ഷികൾക്കായി ഒരു പൂന്തോട്ടം, മഴവെള്ളം സംഭരിക്കുന്നതിന് മൂന്ന് വാട്ടർ ടാങ്കുകൾ, ഒരു ബാർലി ഫാം, തേൻ ആപ്പിയറികൾ, ഒരു കുതിരലായം എന്നിവയും സന്ദർശകർക്ക് വിശ്രമിക്കാനായി പൈതൃക ഭവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്..
ഇപ്പോൾ സ്ട്രോബറി വിളവെടുപ്പിന്റെ ദൃശ്യങ്ങളും വാർത്തകളുമാണ് ഈ ഫാമിനെ വൈറലാക്കി മാറ്റിയിരിക്കുന്നത്