‘ജീവന് പകര്‍ന്നു വളര്‍ത്തിയ മക്കള്‍ക്കു
ഞങ്ങളോ ഇന്നൊരു ഭാരം
ഞങ്ങള്‍ പകര്‍ന്നൊരു സ്നേഹത്തിന്
മറുപടിയാണോ വൃദ്ധസദനം
ഓര്‍ക്കുക മക്കളെ
നിങ്ങളും പൂക്കും കായ്ക്കും മൂക്കും പഴുക്കും
പിന്നെ കൊഴിയും
അന്നും വഴികാട്ടി ഞങ്ങള്‍
ഞങ്ങള്‍ തന് ദുര്‍ഗതി
നിങ്ങളില്‍ വരാതെ
നിങ്ങളെ കാക്കട്ടെ ദേവന്
എന്നും നിങ്ങളെ കാക്കട്ടെ ദേവന്...'
ഇങ്ങനെ പോകുന്നു "വഴികാട്ടി' എന്ന കവിതയിലെ വരികള്‍.
2015 ല്‍ ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ ഏക മകന്റെ ഓര്‍മകളാണ് "ധൃതരാഷ്ട്രാലിംഗനം എന്ന കവിതയിലുള്ളത്. മകന്റെ മൃതശരീരം വീടിന്റെ കോലായില്‍ കിടത്തുമ്പോള്‍ ഉത്തരക്കുട്ടന്റെ സുഹൃത്തു കൂടിയായ ആ അച്ഛന്റെ നൊമ്പരം എസ്ഐ ഉത്തരക്കുട്ടന്‍ ആലപിക്കുമ്പോള്‍ കേള്‍വിക്കാരുടെ കണ്ണുകള്‍ നിറയും.
"വെള്ളപ്പുതച്ചു കിടത്തിയെന്‍ ഉണ്ണിയെ
കണ്ടന്റെ ഉള്ളം പിടയുന്ന നേരം
ഇടനെഞ്ചു പൊട്ടി കരയുമെന് നാഥയെ
എങ്ങനെ ഞാനിന്ന് ആശ്വസിപ്പിക്കും.
ഞങ്ങള്‍ തന് ദാമ്പത്യവല്ലിയില്‍ മൊട്ടിട്ട
സുന്ദര രൂപനാം പിച്ചക്കപൂവിതാ
ഓടിക്കളിച്ചൊരു ഉമ്മറക്കോലായില്‍
വാടിക്കരിഞ്ഞു കിടക്കുകയാണ്.
എന്തെന്തു മോഹങ്ങളായിരുന്നു
ഇവനിലെത്ര എത്ര പ്രതീക്ഷകളായിരുന്നു
ജീവിത സായാഹ്ന വേളയില്‍
താങ്ങും തണലുമിവനാകുമെന്നാഗ്രഹിച്ചു.
നേര്‍ച്ചകള്‍ നേര്‍ന്നു ലഭിച്ചെന്റെ കുഞ്ഞിനെ
നേരിന്റെ ദേവന് കവര്‍ന്നെടുത്തോ
നേര്‍ച്ചകള്‍ നേര്‍ന്നു ലഭിച്ചന്റെ കുഞ്ഞിന്ന്
നേരിന്റെ ലോകത്ത് പോയി മറഞ്ഞു...'
"ഞങ്ങള്‍ പോലീസുകാര്‍' എന്ന കവിതയില്‍
"പെറ്റമ്മ പോലും അടുക്കാനറയ്ക്കുന്ന
ദുര്‍ഗന്ധപൂരിത മൃതശരീരത്തെ
ആദരവോടെ ആചാരത്തോടെ സംസ്ക്കരിക്കുന്നവര് പോലീസുകാര്‍.. ' എന്നാണ് എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ചിരിക്കുന്നത്.
നല്ലൊരു ജീവകാരുണ്യ പ്രവര്ത്തകന്എസ്ഐ ഉത്തരക്കുട്ടന്‍ നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനും മോട്ടിവേറ്ററും കൂടിയാണ്. ഇദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ മധുരം നുകര്‍ന്നവര്‍ നിരവധിയാണ്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ആരോരുമില്ലാത്ത ഏറെപ്പേരെ എസ്ഐ ഉത്തരക്കുട്ടന്‍ അഭയ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
600 നു മുകളില്‍ മോട്ടിവേഷന്‍, ബോധവത്കരണ ക്ലാസുകളും എസ്ഐ ഉത്തരക്കുട്ടന്‍ എടുത്തിട്ടുണ്ട്. പോലീസ് സേനയില്‍നിന്ന് തന്റെ കവിതാരചനയ്ക്കും കവിത ചൊല്ലലിനുമൊക്കെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പോലീസിന്റെ മിക്ക പരിപാടികളിലും എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ച ഒരു കവിതയുടെ ആലാപനമെങ്കിലും ഉണ്ടാകും.
കുടുംബത്തിന്റെ പിന്തുണഭാര്യ പ്രീതി കൊല്ലം കളക്ടറേറ്റില്‍ റവന്യൂ വിഭാഗം ജീവനക്കാരിയാണ്. എന്‍ജിനീയറിംഗ് ബിരുദധാരിയായ അഭയും പ്ലസ്ടു വിദ്യാര്‍ഥിയായ ആദിയുമാണ് മക്കള്‍.
‘സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം തന്റെ കവിതകളെല്ലാം പുസ്തകമാക്കണം’ - എസ്ഐ ഉത്തരക്കുട്ടന്‍ തന്റെ ആഗ്രഹം തുറന്നു പറയുന്നു.